Wednesday, August 21, 2013



സഹായതേട്ടം ശിര്ക്കാവുന്നതെപ്പോള്‍?
ഇസ്ലാമിക ദൃഷ്ട്യാ ഒരു സഹായതേട്ടം ശിര്ക്കാവുന്നത്എപ്പോഴാണ്‌.
എം ജമീല തൃശൂര്
വിശുദ്ധഖുര്ആനിലെ 29:65 സൂക്തത്തിന്റെ പരിഭാഷ ഇപ്രകാരമാകുന്നു: ``എന്നാല്അവര്കപ്പലില്കയറിയാല്കീഴ്വണക്കം അല്ലാഹുവിന്നിഷ്കളങ്കമാക്കിക്കൊണ്ട്അവനോട്അവര്പ്രാര്ഥിക്കും. എന്നിട്ട്അവരെ അവന്കരയിലേക്ക്രക്ഷപ്പെടുത്തിയപ്പോഴോ അവരതാ ശിര്ക്ക്ചെയ്യുന്നു.''
കപ്പലിലായിരിക്കുമ്പോള് കൂട്ടരുടെ അവസ്ഥ എന്തായിരുന്നുവെന്ന്വ്യക്തമാണ്‌. തികഞ്ഞ നിസ്സഹായതാബോധമാണ്അവര്ക്കുണ്ടായിരുന്നത്‌. അവിടെ അല്ലാഹുവല്ലാത്ത ആരും സഹായിക്കാനില്ലെന്ന്അവര്ക്ക്ഉറപ്പായിരുന്നു. അതിനാല്മറ്റാരോടും സഹായംതേടാതെ അവര്അല്ലാഹുവോട്മാത്രം സഹായം തേടി. സഹായ തേട്ടത്തെക്കുറിച്ച്തന്നെയാണ്പ്രാര്ഥനയെന്ന്പറഞ്ഞത്‌. കപ്പലില്അവര്ജിന്നുകളോടോ മലക്കുകളോടോ മറ്റോ സഹായം തേടിയിരുന്നെങ്കില്‍ `കീഴ്വണക്കം അല്ലാഹുവിന്നിഷ്കളങ്കമാക്കിക്കൊണ്ട്അവനോട്അവര്പ്രാര്ഥിക്കും' എന്ന്അവരെക്കുറിച്ച്അല്ലാഹു പറയുമായിരുന്നില്ല. കാരണം, കപ്പലിലായിരിക്കുമ്പോള്മറ്റാര്ക്കും തങ്ങളെ സഹായിക്കാന്കഴിയില്ല എന്ന്ബോധ്യമായതുകൊണ്ടാണ്അവര്കീഴ്വണക്കം അല്ലാഹുവിന്നിഷ്കളങ്കമാക്കിയത്‌.
`കരയിലേക്ക്അല്ലാഹു രക്ഷപ്പെടുത്തിയപ്പോള്അവരതാ ശിര്ക്ക്ചെയ്യുന്നു' എന്ന വാക്യത്തിലെ ശിര്ക്ക്എന്താണെന്ന കാര്യത്തില്ഇനി ഏറെ ആശയക്കുഴപ്പത്തിനൊന്നും സാധ്യതയില്ല. അവരെപ്പോലുള്ള മനുഷ്യരല്ലാത്ത ഏതെങ്കിലും സൃഷ്ടികളോട്സഹായം തേടുക എന്നതാണ്കപ്പലില്പുലര്ത്തിയ നിലപാടില്നിന്ന്വ്യത്യസ്തമായി കരയിലെത്തിയപ്പോള്അവര്ചെയ്തത്‌. കപ്പലില്അരക്ഷിതാവസ്ഥയിലായിരിക്കുമ്പോഴും അവരിലെ കുട്ടികള്മുതിര്ന്നവരോടും വൃദ്ധര്യുവാക്കളോടും രോഗികള്ആരോഗ്യവാന്മാരോടും സഹായം തേടിയിട്ടുണ്ടാകും. അത്സ്വാഭാവികമാണ്‌. അത്കീഴ്വണക്കം അല്ലാഹുവിന്നിഷ്കളങ്കമാക്കുക എന്നതിന്വിരുദ്ധമല്ല. മനുഷ്യരുടെ സാധാരണ കഴിവില്പെട്ട കാര്യങ്ങളില്അവരോട്സഹായം തേടുന്നതൊഴികെ അല്ലാഹുവല്ലാത്ത ആരോട്സഹായംതേടുന്നതും ശിര്ക്കാണെന്നത്രെ ഖുര്ആന്സൂക്തത്തില്നിന്ന്ഗ്രഹിക്കാവുന്നത്.
17 May 2013 (mukhamugham –muslim)

No comments:

Post a Comment