Wednesday, August 19, 2015

ദുർബല  ഹദീസുകൾ -3

നബി (സ) പറയുന്നതായി ഉദ്ധരിക്കപെടുന്ന സുദീർഘമായ ഒരു ഹദീസിൽ ഇപ്രകാരം കാണാം
"അല്ലയോ ജനങ്ങളെ, നിങ്ങൾക്കിതാ മഹത്തായൊരു മാസം സമാഗതമായിരിക്കുന്നു. മാസത്തിൽ ആയിരം മാസത്തേക്കാൾ പുണ്യകരമായ ഒരു രാത്രി ഉണ്ട്. മാസത്തിൻറെ പകലുകളിൽ നോമ്പെടുക്കൽ അല്ലാഹു നിർബന്ധമാക്കുകയും രാത്രിയിൽ നിന്ന് പ്രാർത്ഥിക്കൽ (നമസ്ക്കാരം) പുണ്യകരമാക്കുകയും ചെയ്തിരിക്കുന്നു. മാസത്തിൽ സുന്നത്തായ ഏതെങ്കിലും പുണ്യം ചെയ്ത് അല്ലാഹുവിനോട് അടുക്കാൻ ആരെങ്കിലും ശ്രമിച്ചാൽ മറ്റ് മാസങ്ങളിൽ ഒരു നിർബന്ധകർമ്മം പ്രവൃത്തിച്ചവനെ പോലെയായിരിക്കും. ഒരു നിർബന്ധ കർമ്മം ചെയ്യുന്നവൻ മറ്റ് ദിവസങ്ങളിൽ എഴുപത് നിർബന്ധ കർമ്മങ്ങൾ പ്രവൃത്തിച്ചവനെ പോലെയുമായിരിക്കും . . . . . . . . . .  . . .  അതിൻറെ ആദ്യഭാഗം അനുഗ്രഹവും മധ്യഭാഗം പാപമോചനവും അവസാനം നരക മോചനവുമാകുന്നു. "
ഹദീസ് അലീയ്യുബിനു സൈദുബിനു ജദ്ആനിലൂടെ സഈദ് ബിനുൽ മുസയ്യബിൽ നിന്നും അദ്ദേഹം സൽമാനുൽ ഫാരിസിയിൽ നിന്നും നിവേദനം ചെയ്യുന്നതായി ഇമാം ഇബിനു ഖുസൈമയും(:1887) ഇസ്ബഹാനി തൻറെ അത്തർഗീബിലും(178) ഉദ്ധരിച്ചിട്ടുണ്ട്.
സൽമാനുൽ ഫാരിസി () വില നിന്ന് സഈദ് ബിനുൽ മുസയ്യബ് ഒരു ഹദീസും കേട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇതിൻറെ പരമ്പര മുറിഞ്ഞതാണ്. കൂടാതെ, ഹദീസിൻറെ പരമ്പരയിൽ വരുന്ന "അലീയ്യുബിനു സൈദുബിനു ജദ്ആൻ" ദുർബലനാണ്. അതുകൊണ്ട് ഹദീസ് ദുർബലമായതാണ്.
ഇയാളെ പറ്റി ഇബിനു സഅദ് പറയുന്നു:
" റാവിയിൽ (അലീയ്യുബിനു സൈദ്) ദുർബലതയുണ്ട്. ഇയാളെ തെളിവിന് കൊള്ളില്ല."

ഇമാം അഹമ്മദ് ബിൻ ഹമ്പൽ () പറയുന്നു:
"ഇയാൾ ഖവിയ്യ്(ബലവാൻ) അല്ല."

ഇബിനു മഈൻ പറയുന്നു :
"ഇയാൾ ദുർബലനാണ്."

ഇബിനു അബീ ഖൈതമ പറയുന്നു:
"എല്ലാ കാര്യത്തിലും ഇയാൾ ദുർബലനാണ്."

ഇത് ഉദ്ധരിക്കുന്ന ഇബിനു ഖുസൈമ തന്നെ പറയുന്നു:
"അയാളുടെ ഓർമ്മപ്പിശക് കാരണം ഞാൻ അയാളെ തെളിവിനായി സ്വീകരിക്കാറില്ല."
(റഫ:  തഹ്ദീബു ത്തഹ്ദീബ് 7/322-323)  
ഇമാം സൂയൂത്തി, ഇബിനു ഹജറിൽ നിന്നും ഇപ്രകാരം ഉദ്ധരിക്കുന്നു " ഹദീസിൻറെ അവലംബം അലിയ്യുബിനു സൈദാണ്. അയാളാണെങ്കിൽ ദുർബലനും." (ജംഉൽ ജാവാമിഅ" : 23714)
ഹദീസ് ഉദ്ധരിച്ച ശേഷം ഇമാം ഇബിനു ഖുസൈമ തന്നെ പറയുന്നത് "ഹദീസ് ശരിയായാൽ" എന്നാണ്.       
ഷെയ്ഖ്അൽബാനിയും തൻറെ സിസിലത്ത് ളഈഫയിൽ ഹദീസ് തള്ളപ്പെടുന്ന താണെന്ന് (മുൻകർ) പറയുന്നു. ( 2/262. . 871)    

No comments:

Post a Comment