പേര് : __________________________________________ മൊബൈൽ നമ്പർ :_______________________________________
അഡ്രസ് :___________________________________________________________________________________________________
ശരിയായത് ✔ ചെയ്യുക .
1.ഇവരിൽ
ഓരോരുത്തരും പരസ്പരം ഗുരു ശിഷ്യന്മാരാണ് - ഒരാൾ ഒഴികെ. ആരാണത്
?
Aഇമാം അബൂഹനീഫ Bഇമാം
മാലിക് Cഇമാം ഷാഫിഈ Dഇമാം അഹമ്മദ് ബിൻ
ഹമ്പൽ.
2.താഴെ
പറയുന്നവയിൽ മൗദൂഅ് (വ്യാജ നിർമ്മിതം) അല്ലാത്ത ഹദീസ് ഏതാണ് ?
A "എൻറെ സമുദായത്തിലെ ഭിന്നത അനുഗ്രഹമാണ്."
B "(പ്രവാചകരെ,) താങ്കൾ
ഇല്ലായിരുന്നുവെങ്കിൽ ലോകത്തെ ഞാൻ സൃഷ്ട്ടിക്കുമായിരുന്നില്ല."
C "ജുമുഅ: സാധുക്കളുടെയും ദരിദ്രരുടെയും ഹജ്‌ജാണ്"
D "നബി(സ)
മരിക്കുന്നതുവരെ റമളാനിലെ
അവസാനത്തെ പത്തില്‍ ഇഅ്ത്തികാഫ് ഇരിക്കാറുണ്ടായിരുന്നു. നബി(സ)യുടെ മരണശേഷം അവിടുത്തെ
പത്നിമാരും ഇഅ്ത്തികാഫ് ഇരുന്നുകൊണ്ടിരുന്നു."
3. ഫത്ഹുൽബാരിയുടെ
രചയിതാവ് ആരാണ്?
Aഇമാം നവവി, Bഇബിനു ഹജർ
അസ്ഖലാനി,
Cഇബിനു ഹജർ ഹൈത്തമി, Dബുഖാരി
4. മൂസ നബിക്ക് ഹാറൂൺ എന്നപോലെയാണ് താങ്കൾ
എനിക്ക് എന്ന് പ്രവാചകതിരുമേനി വിശേഷിപ്പിച്ചത് ഏത് സ്വഹാബിയെ പറ്റിയാണ്.
Aഅബൂബക്കർ(റ) Bഉമർ(റ)
Cഉസ്മാൻ(റ) Dഅലി(റ)
5. രണ്ടാം
ശാഫിഈ എന്നറിയപ്പെടുന്ന പണ്ഡിതൻ ആര് ?
Aഇമാം നവവി, Bഇമാം
ഗസ്സാലി,
Cഇമാം ബുഖാരി, Dഅബുൽ ഹസൻ അൽ
അശ്അരി
6. ഇബാദത്തിന്
(عبادة) ഏറ്റവും അനുയോജ്യമായ അർത്ഥം ഏത് ?
Aവഴിപ്പെടൽ, Bഅനുസരണം, Cആരാധന, Dഅടിമത്വം
7. വിശുദ്ധ
ഖുർആനും, തിരു
സുന്നത്തും കഴിഞ്ഞാൽ ഇസ്‌ലാമിലെ മൂന്നാമത്തെ പ്രമാണം ഏത്?
Aഇജ്ത്തിഹാദ് (الاجتهاد) Bഇജ്മാഅ് (الإجماع) Cഖിയാസ് (القياس) Dഇസ്തിഹ്സാൻ (الاستحسان)
8. "അമീനു ഹാദിഹിൽ
ഉമ്മ" (ഈ സമുദായത്തത്തിലെ
വിശ്വസ്തൻ) എന്ന പേരിൽ അറിയപ്പെട്ട സ്വഹാബി?
Aഅബൂ ഉബൈദത്തുൽ ജർറാഹ്, Bഅബൂബക്കർ, Cഅബ്ദുല്ലാഹ് ബിൻ റവാഹ, Dസൈദ് ബിൻ ഹാരിസ്
9. പ്രവാചകൻ -സ-
തൻറെ ജീവിതത്തിൽ ആദ്യമായി പങ്കെടുത്ത യുദ്ധം ഏത് ?
Aഗസ്'വത്തു ബദർ അൽ
ഊലാ (ഒന്നാം
ബദർ) Bബദർ Cഫിജാർ യുദ്ധം
Dഖൈനുഖാഅ് യുദ്ധം
10. മയ്യിത്ത്
സംസ്കരണവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവനയിൽ ശരിയായ പ്രവാചകചര്യ ഏത്?
Aഖബറിൽ മണ്ണിട്ടുകൊണ്ടിരിക്കുന്ന സമയത്ത് തസ്ബീത്ത് ചൊല്ലൽ.
Bഉറക്കെ ദിക്‌ർ ചൊല്ലിക്കൊണ്ട് ജനാസയെ അനുഗമിക്കൽ
Cജനാസ കാണുമ്പോൾ എഴുന്നേറ്റു നിൽക്കൽ.
Dകഫൻ ചെയ്യുമ്പോൾ സുജൂദിൻറെ അവയവങ്ങളിൽ പഞ്ഞി വെക്കലും,തുണിയിൽ മൈലാഞ്ചി വിതറലും.
11. "അസ്സിഹാഹുസ്സിത്ത" യിൽ
ഉൾപ്പെടാത്തത് ഏത് ?
Aസുനൻ നസാഈ
Bജാമിഅ് തിർമുദി Cമുവത്വ Dസുനൻ ഇബിനുമാജ:
12. റൗള ശരീഫ് (روضة شريف) എന്നറിയപ്പെടുന്നത്
എന്താണ് ?
Aനബി-സ-യുടെ ഖബറിടം, Bമദീനയിലെ ഖബർസ്ഥാൻ,
Cനബി-സ-യുടെ വീടിനും മിമ്പറിനും ഇടക്കുള്ളസ്ഥലം, Dമദീനയുടെ പരിസരം
13. താഴെ പറയുന്നവയിൽ ദുർബലമായ (ദഈഫ് ) ഹദീസ് ഏതാണ് ?
A"നാം ഒരു ചെറിയ ജിഹാദിൽനിന്ന് വലിയ ജിഹാദിലേക്കാണ്
തിരിച്ചുപോകുന്നത്."
B" വല്ലവനും റമസാനിലെ നോമ്പും തുടര്‍ന്ന് ശവ്വാലിലെ ആറും
അനുഷ്ഠിച്ചാൽ (ഫലത്തില്‍) അത് കൊല്ലം മുഴുവന്‍ ഫര്‍ള് നോമ്പ് അനുഷ്ഠിച്ചതിന്
തുല്യമായി."
C"റമളാനിലെ അവസാനത്തെ പത്തിലെ ഒറ്റ രാത്രികളില്‍ നിങ്ങൾ ലൈലത്തുൽ
ഖദ്റിനെ തേടുവീൻ"
D"നിങ്ങളിൽ വല്ലവനും നോമ്പ് തുറക്കുന്നപക്ഷം കാരക്കകൊണ്ട്
നോമ്പ് തുറന്നുകൊള്ളട്ടെ. ഇനി അത് കിട്ടിയില്ലെങ്കിലോ? വെള്ളംകൊണ്ട് നോമ്പുതുറക്കട്ടെ. നിശ്ചയം, അത് ശുദ്ധിയാക്കുന്നതാണ്."
14. നമസ്ക്കാരത്തിൽ ഇമാമിന് തെറ്റ്
സംഭവിച്ചാൽ ഇമാമിനെ ഉണര്‍ത്താൻ സ്ത്രീകൾ ചെയ്യേണ്ടത് എന്ത് ?
Aതസ്ബീഹ് ചൊല്ലുക Bകൈ അടിക്കുക Cതെറ്റിയത് ഉറക്കെ പറയുക Dമൗനം പാലിക്കുക
15. "മരണപ്പെട്ടവർക്ക് വേണ്ടിയുള്ള ഖുർആൻ
പാരായണം, തീർച്ചയായും അതിൻറെ പുണ്യം മരണപ്പെട്ട
വ്യക്തിക്ക് ലഭിക്കുകയില്ല എന്നതാണ് ഇമാം ഷാഫിയുടെ പ്രസിദ്ധമായ അഭിപ്രായം" ഇത്
ഇമാം നവവി -റ- രേഖപ്പെടുത്തുന്നത് അദ്ദേഹത്തിൻറെ ഏത് ഗ്രന്ഥത്തിലാണ്?
Aശറഹ് മുസ്ലിം Bറിയാളു സ്വാലിഹീൻ Cതഖ്‌രീബ് Dമിൻഹാജ് അൽ താലിബീൻ
16. സയ്യിദുശ്ശുഹദാഅ് (രക്ത സാക്ഷികളുടെ നേതാവ്)
എന്നറിയപ്പെടുന്ന സ്വഹാബി ആര് ?
Aസുമയ്യ ബിൻത് ഖബ്ബത്ത്-റ-,
Bജഅഫർ ബിൻ അബീത്വാലിബ്-റ-, Cഉമർ -റ-, Dഹംസ -റ-
17.ഖദീജ -റ-
യുടെ മരണശേഷം നബി -സ- പിന്നീട് ആദ്യം വിവാഹം കഴിച്ചത് ആരെയാണ് ?
Aആയിഷ ബിൻത് അബൂബക്കർ Bസൗദ ബിൻത്
സംഅ, Cഉമ്മു സൽമ, Dജുവൈരിയ
ബിൻത് ഹാരിസ്
18. ഏത് സ്വഹാബി
മരണപെട്ടു എന്ന വാർത്ത കേട്ടപ്പോഴാണ് നബി -സ- യും അനുയായികളും ബൈഅത്ത് റിദ്വാൻ
(റിദ്വാൻ പ്രതിജ്ഞ) നടത്തിയത്?
Aഅബൂബക്കർ -റ-, Bഉമർ-റ-, Cഉസ്മാൻ-റ-, Dഅലി -റ-
19. നോമ്പ് തുറക്കുന്ന വേളയിൽ ചിലർ ചൊല്ലിവരാറുള്ള
"അല്ലാഹുമ്മ, ലക സംതു വഅലാ റിസ്'ഖിക അഫ്തർത്തു" എന്ന പ്രാർത്ഥന
വരുന്ന അബൂദാവൂദ് ഉദ്ധരിക്കുന്ന ഹദീസ് ദുർബലമാകുന്നത് അത് ഏത് വിഭാഗത്തിൽ പെട്ടതുകൊണ്ടാണ്?
Aമുർസൽ, Bമുൻഖതിഅ്, Cമത്റൂക്ക്, Dമൗദൂഅ്
20. ഇസ്‌ലാമിലെ
നാലാമത്തെ പ്രമാണം ഏത്?
Aഇസ്തിസ്ഹാബ് (الاستصحاب) Bഇജ്മാഅ് (الإجماع) Cഇസ്തിഹ്സാൻ (الاستحسان) Dഖിയാസ്(القياس)
21. കൽബ്, ഖുസാഅ എന്നീ
മക്കയിലെ ഗോത്രങ്ങൾ മുശല്ലൽ പർവതത്തിൽ വെച്ച് ആരാധിച്ചിരുന്ന വിഗ്രഹം ഏത് ?
Aലാത്ത Bഉസ്സ Cമനാത്ത Dഹുബ്ൽ
22. "അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ
വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാൾ വഴിപിഴച്ചവന്‍ ആരുണ്ട്?" എന്ന് അല്ലാഹു ചോദിക്കുന്നത് ഏത് അദ്ധ്യായത്തിലാണ്?
Aഅഹ്സാബ് Bഅങ്കബൂത് Cഅഹ്ഖാഫ് Dഅന്‍ബിയാഅ്
23. ഹദീസ് നിദാന ശാസ്ത്രത്തിൽ സ്വീകാര്യമായ
ഹദീസുകൾ വേർതിരിക്കുന്നതിനുള്ള വിജ്ഞാന ശാഖയ്ക്ക് പറയുന്ന പേര്?
Aഇൽമുൽജർഹി വത്തഅ്ദീൽ Bമഅ്'രിഫത്തുരിജാൽ Cഫിഖ്ഹ് D സുന്നത്ത്
24.താഴെ പറയുന്നവയിൽ സ്വീകാര്യ യോഗ്യമല്ലാത്ത ഹദീസുകളിൽ ഉൾ പെട്ടത് ഏത്?
A ഹസ്സൻ
(حسن) Bസ്വഹീഹ് (صحيح) C മുൻഖതിഅ് (منقطع) D മുതവാതിർ (متواتر)
25. റുകൂഉകൾ വർദ്ധിപ്പിച്ചു കൊണ്ട് ചെയ്യുന്ന നമസ്ക്കാരം ഏതാണ്?
Aമഴയ്ക്ക് വേണ്ടിയുള്ളത് Bഗ്രഹണനമസ്ക്കാരം Cയുദ്ധവേളയിലെ നമസ്ക്കാരം Dദുഹാ നമസ്ക്കാരം
26.ഒരു ഹദീസിൻറെ ഓരോ പരമ്പരയിലും രണ്ടിൽ കുറയാത്ത ആളുകൾ ഉണ്ടെങ്കിൽ പറയുന്ന പേര്
Aഗരീബ് (غريب) Bമശ്ഹൂർ (مشهور) Cഅസീസ്
(عَزِيْز) D മുതവാതിർ (متواتر)
27.ഖുദ്സിയായ ഹദീസുകൾ (الحديث القدسي) കൊണ്ട് ഉദ്ദേശിക്കുന്നത്
Aഅല്ലാഹു പറഞ്ഞു എന്ന് പറയുന്ന ഹദീസുകൾ
Bഖുർആനിൻറെ വ്യാഖ്യാനമായ ഹദീസുകൾ C എഴുതി സൂക്ഷിച്ച ഹദീസുകൾ Dസ്വഹീഹായ ഹദീസുകൾ
പൂരിപ്പിക്കുക
.
28.അറബി-മലയാളത്തിൽ
രചിക്കപ്പെട്ട ആദ്യത്തെ വിശുദ്ധ ഖുർആൻ പരിഭാഷ ഏതാണ് ?
_______________________________________________________________________
29. കേരളത്തിലെ
ആദ്യത്തെ മുസ്ലിം പണ്ഡിത സംഘടന ഏത് ?
_______________________________________________________________________
30. സൗദീ
അറേബ്യയിലെ മാലിക് ഫഹദ് ഖുർആൻ പ്രിന്റിങ് പ്രസ്സിൽ നിന്നും മലയാളത്തിൽ ഇറങ്ങുന്ന
ഏക വിശുദ്ധ ഖുർആൻ പരിഭാഷ രചിച്ചത് ആരാണ്?
_______________________________________________________________________
31. ശിർക്ക് ചെയ്യാത്ത
വിശ്വാസികളായ സൽകർമ്മകാരികൾക്ക് അല്ലാഹു
ഭൂമിയിൽ അധികാരവും നിർഭയത്വവും വാഗ്ദാനം ചെയ്തിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന
വിശുദ്ധ ഖുർആൻ വചനം ഏത് സൂറയിൽ : എത്രാമത്തെ ആയത്ത് ?
_______________________________________________________________________
32.അമുസ്‌ലിം
രാജാവിൻറെ കീഴിൽ മന്ത്രി പദം അലങ്കരിച്ച പ്രവാചകൻ ?
______________________________________________________________________
33. സുബുലുസ്സലാം
ഏത് പ്രസിദ്ധ ഗ്രന്ഥത്തിൻറെ വ്യാഖ്യാനമാണ്?
_______________________________________________________________________
34. വികസിക്കുന്ന
പ്രപഞ്ചത്തെ പറ്റിയുള്ള ശാസ്ത്ര സൂചന നൽകുന്ന ആയത്ത് ഏത് സൂറയിൽ : എത്രാമത്തെ
ആയത്ത് ?
_______________________________________________________________________
35.റബീഉൽ
അവ്വൽ മാസത്തിൽ ജനിക്കുകയും റബീഉൽ അവ്വൽ 12 ന് മരണപ്പെടുകയും ചെയ്ത ലോകപ്രശസ്തനായ ഇസ്‌ലാമിക പണ്ഡിതൻ?
_______________________________________________________________________
36. ദുർബല
ഹദീസുകൾ മാത്രം ക്രോഡീകരിച്ച ഇമാം ഇബിനുഖയ്യിം അൽ ജൗസിയുടെ ഗ്രന്ഥം ഏത് ?
_______________________________________________________________________
37. ആൽബിദായ വ
അന്നിഹായ (البداية
والنهاية) എന്ന ചരിത്ര ഗ്രന്ഥം ആരുടെ രചനയാണ്?
_______________________________________________________________________
38
. 'ഒരു
ധാന്യമണി, അതിന് ഏഴ് കതിരുകൾ,ഓരോ കതിരിലും നൂറ് ധാന്യമണി' എന്തിൻറെ ഉപമയായിട്ടാണ് ഖുർആൻ ഇത്
പറഞ്ഞത്?
_______________________________________________________________________
39
. 'മുരട്
ഉറച്ചുനില്‍ക്കുന്ന, ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്ന ഒരു നല്ല
മരം' എന്തിൻറെ ഉപമയായിട്ടാണ് ഖുർആൻ ഇത്
പറഞ്ഞത്?
_______________________________________________________________________
40.ഐക്യരാഷ്ട്ര സഭയുടെ ഡെപ്യൂട്ടി ജനറലായി കഴിഞ്ഞ വർഷം (2016) തെരഞ്ഞെടുക്കപെട്ട
മുസ്ലിം വനിത?
_______________________________________________________________________
41. ശിർക്ക് അല്ലാഹു
ഒരിക്കലും പൊറുക്കുകയില്ല എന്നും അതൊഴിച്ചുള്ളത്
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തുകൊടുക്കുമെന്നും പറയുന്ന ആയത്ത് ഏത്
സൂറയിൽ : എത്രാമത്തെ ആയത്ത് ?
_______________________________________________________________________
42. "അടുക്കള വിട്ടു പോയിട്ടില്ല, അറിവുള്ളോരെ കണ്ടിട്ടില്ല
അറിവുകളൊന്നും
പഠിച്ചിട്ടില്ല, ഫത്‌വക്കൊട്ടും മുട്ടില്ല."
ആരുടെ
വരികളാണിത്?
_______________________________________________________________________
43. ഓത്തുപള്ളിയിലും, പള്ളി ദർസിലുമായി കേരളത്തിൽ നടന്നിരുന്ന ഇസ്‌ലാമിക
വിദ്യാഭ്യാസത്തെ ആധുനീക മദ്രസാ സംവിധാനമാക്കി നവീകരിച്ച പരിഷ്‌കർത്താവ് ?
_______________________________________________________________________
44.
പുണ്യയാത്ര മൂന്ന് പള്ളികളിലേക്കല്ലാതെ പാടില്ല. അവ
_______________________________________________________________________
45. സുബ്ഹിൻറെ ബാങ്കിൽ 'അസ്വലാത്തു ഖൈറും മിന നൗ൦' എന്ന് കേൾക്കുമ്പോൾ പറയേണ്ടത്
എന്താണ് ?
_______________________________________________________________________
46. ഹൈള് കാരിക്ക് (ഋതുമതി) ഹജ്ജിലെയും, ഉംറയിലെയും ഏതു കർമ്മമാണ് വിലക്കപ്പെട്ടിട്ടുള്ളത് ?
_______________________________________________________________________
47. ബദർ
യുദ്ധത്തിലെ ഏത് തടവുകാരൻറെ കാര്യത്തിലാണ് "ഞാൻ അയാളുടെ അവയവങ്ങൾ
വിച്‌ഛേദിക്കട്ടെ" എന്ന് ഉമർ -റ- ചോദിച്ചപ്പോൾ, "പാടില്ല, ഞാനത് ചെയ്താൽ എൻറെ
അംഗങ്ങളും അല്ലാഹു വിച്‌ഛേദിക്കും" എന്ന് നബി-സ- മറുപടി പറഞ്ഞത്.?
_______________________________________________________________________
48. ഹുദൈബിയാ
സന്ധിയിൽ ഖുറൈശികളുടെ ഭാഗത്തുനിന്ന് സന്ധി സംഭാഷണത്തിന് നിയോഗിക്കപ്പെട്ടത്
ആരായിരുന്നു ?
_______________________________________________________________________
49. മദീനയിലേക്ക്
ഹിജ്‌റ പോകുമ്പോൾ നബി -സ- യ്ക്കും അബൂബക്കറിനും -റ- വഴികാട്ടിയായി ഉണ്ടായിരുന്നത്
ആരാണ് ?
_______________________________________________________________________
50. തയമും ചെയ്യുമ്പോൾ തടവേണ്ടത് എവിടെ?
_______________________________________________________________________
ഉത്തരക്കടലാസ് തിരിച്ചേൽപ്പിക്കേണ്ട അവസാന തീയതി : 15 ജൂൺ 2017 വൈകീട്ട് 3:00
മണി
ഫല പ്രഖ്യാപനവും സമ്മാനവിതരണവും : 18 - ജൂൺ - 2017, രാവിലെ 10:00 മണിക്ക് H.I.H.S.School, പഴങ്ങാട്
ഉത്തരങ്ങൾ അന്നേദിവസം http://ismekd.blogspot.in/ എന്ന ഈ ബ്ലോഗിൽ കാണാവുന്നതുമാണ്.
ഉത്തരങ്ങൾ സ്വീകരിക്കുന്ന സ്ഥലം
MGM റമദാൻ ക്വിസ് DROP BOX, സലഫി മസ്ജിദ് - മാലിപ്പുറം
MGM റമദാൻ ക്വിസ് DROP BOX, സലഫി മസ്ജിദ് - ഇല്ലത്തുവഴി
MGM റമദാൻ ക്വിസ് DROP BOX, ഗ്രാൻഡ് പ്ലാസ്റ്റിക്സ് - ചെറായി ജംക്ഷൻ
Contact No: 8547179217, By Post: Vahida KK, Afnan, Ellathuvazhi (East),
Edavanakad - 682 502
No comments:
Post a Comment