ദുർബല ഹദീസുകൾ -3
നബി (സ) പറയുന്നതായി ഉദ്ധരിക്കപെടുന്ന സുദീർഘമായ ഒരു ഹദീസിൽ ഇപ്രകാരം കാണാം
ഇബിനു മഈൻ പറയുന്നു :
നബി (സ) പറയുന്നതായി ഉദ്ധരിക്കപെടുന്ന സുദീർഘമായ ഒരു ഹദീസിൽ ഇപ്രകാരം കാണാം
"അല്ലയോ ജനങ്ങളെ, നിങ്ങൾക്കിതാ മഹത്തായൊരു മാസം സമാഗതമായിരിക്കുന്നു. ആ മാസത്തിൽ ആയിരം മാസത്തേക്കാൾ പുണ്യകരമായ ഒരു രാത്രി ഉണ്ട്. ആ മാസത്തിൻറെ പകലുകളിൽ നോമ്പെടുക്കൽ അല്ലാഹു നിർബന്ധമാക്കുകയും രാത്രിയിൽ നിന്ന് പ്രാർത്ഥിക്കൽ (നമസ്ക്കാരം) പുണ്യകരമാക്കുകയും ചെയ്തിരിക്കുന്നു. ആ മാസത്തിൽ സുന്നത്തായ ഏതെങ്കിലും പുണ്യം ചെയ്ത് അല്ലാഹുവിനോട് അടുക്കാൻ ആരെങ്കിലും ശ്രമിച്ചാൽ മറ്റ് മാസങ്ങളിൽ ഒരു നിർബന്ധകർമ്മം പ്രവൃത്തിച്ചവനെ പോലെയായിരിക്കും. ഒരു നിർബന്ധ കർമ്മം ചെയ്യുന്നവൻ മറ്റ് ദിവസങ്ങളിൽ എഴുപത് നിർബന്ധ കർമ്മങ്ങൾ പ്രവൃത്തിച്ചവനെ പോലെയുമായിരിക്കും . . . . . . . . . .
. . . അതിൻറെ ആദ്യഭാഗം അനുഗ്രഹവും മധ്യഭാഗം പാപമോചനവും അവസാനം നരക മോചനവുമാകുന്നു. "
ഈ ഹദീസ് അലീയ്യുബിനു സൈദുബിനു ജദ്ആനിലൂടെ സഈദ് ബിനുൽ മുസയ്യബിൽ നിന്നും അദ്ദേഹം സൽമാനുൽ ഫാരിസിയിൽ നിന്നും നിവേദനം ചെയ്യുന്നതായി ഇമാം ഇബിനു ഖുസൈമയും(ന:1887) ഇസ്ബഹാനി തൻറെ അത്തർഗീബിലും(178) ഉദ്ധരിച്ചിട്ടുണ്ട്.
സൽമാനുൽ ഫാരിസി (റ) വില നിന്ന് സഈദ് ബിനുൽ മുസയ്യബ് ഒരു ഹദീസും കേട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇതിൻറെ പരമ്പര മുറിഞ്ഞതാണ്. കൂടാതെ, ഈ ഹദീസിൻറെ പരമ്പരയിൽ വരുന്ന "അലീയ്യുബിനു സൈദുബിനു ജദ്ആൻ" ദുർബലനാണ്. അതുകൊണ്ട് ഈ ഹദീസ് ദുർബലമായതാണ്.
ഇയാളെ പറ്റി ഇബിനു സഅദ് പറയുന്നു:
"ഈ റാവിയിൽ (അലീയ്യുബിനു സൈദ്) ദുർബലതയുണ്ട്. ഇയാളെ തെളിവിന് കൊള്ളില്ല."
ഇമാം അഹമ്മദ് ബിൻ ഹമ്പൽ (റ) പറയുന്നു:
"ഇയാൾ ഖവിയ്യ്(ബലവാൻ) അല്ല."
"ഇയാൾ ദുർബലനാണ്."
ഇബിനു അബീ ഖൈതമ പറയുന്നു:
"എല്ലാ കാര്യത്തിലും ഇയാൾ ദുർബലനാണ്."
ഇത് ഉദ്ധരിക്കുന്ന ഇബിനു ഖുസൈമ തന്നെ പറയുന്നു:
"അയാളുടെ ഓർമ്മപ്പിശക് കാരണം ഞാൻ അയാളെ തെളിവിനായി സ്വീകരിക്കാറില്ല."
(റഫ: തഹ്ദീബു ത്തഹ്ദീബ് 7/322-323)
ഇമാം സൂയൂത്തി, ഇബിനു ഹജറിൽ നിന്നും ഇപ്രകാരം ഉദ്ധരിക്കുന്നു "ഈ ഹദീസിൻറെ അവലംബം അലിയ്യുബിനു സൈദാണ്. അയാളാണെങ്കിൽ ദുർബലനും." (ജംഉൽ ജാവാമിഅ" : 23714)
ഈ ഹദീസ് ഉദ്ധരിച്ച ശേഷം ഇമാം ഇബിനു ഖുസൈമ തന്നെ പറയുന്നത് "ഹദീസ് ശരിയായാൽ" എന്നാണ്.
ഷെയ്ഖ് അൽബാനിയും തൻറെ സിൽസിലത്ത് ളഈഫയിൽ ഈ ഹദീസ് തള്ളപ്പെടുന്ന
താണെന്ന് (മുൻകർ) പറയുന്നു. ( 2/262. ന. 871)
No comments:
Post a Comment