Thursday, August 20, 2015

:: ദുർബല ഹദീസുകൾ :: 4
1
നബി പറഞ്ഞതായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന മറ്റൊരു ഹദീസ് ഇപ്രകാരമാണ്

ജരീർ () വിൽ നിന്ന് നിവേദനം: നബി () പറഞ്ഞു :"റമദ്വാൻ മാസം  ആകാശത്തിനും ഭൂമിക്കും ഇടയിൽ തങ്ങിനിൽക്കും. ഫിത്ർ സക്കാത്ത് കൊണ്ട് മാത്രമേ അത് അല്ലാഹുവിങ്കലേക്ക്‌ ഉയർന്ന് പോവുകയുള്ളൂ." (ഇമാം മുന്ദിരി യുടെ 'അത്തർഗീബ്'  2 / 151-152, ഇമാം സൂയൂത്തിയുടെ 'അൽ ജാമി ഉസ്സഗീർ')


മുഹമ്മദ്‌  ബിൻ ഉബൈദ് അൽ ബസരീ എന്ന റാവി (മജ്ഹൂൽ) അജ്ഞാതനായതിനാൽ  ഹദീസ് ദുർബലമാണ്. (സിൽസിലത്തു ഹദീസ് ളഈഫ: : 43)          

2
നബി () പറഞ്ഞതായി പറയപെടുന്ന മറ്റൊരു റിപ്പോർട്ട്‌ ഇപ്രകാരമാണ് "നോമ്പ് അനുഷ്ടിക്കൂ, നിങ്ങൾ ആരോഗ്യവാനായി തീരും" (ത്വബറാനി - അൽ സത്ത് , അത് തിബ്ബൽ നബവി - അബു നുഐം, പേ:113, ഫിർദൗസ് അൽ അഖ്‌ബാർ:: 3560)

അൽപം ദൈർഘ്യമുള്ള മറ്റൊരു ഹദീസിൻറെ ഭാഗമായും ഇത് വന്നിട്ടുണ്ട്. അത് ഇപ്രകാരമാണ്: "...യുദ്ധത്തിനു പോവുക നിങ്ങൾക്ക് യുദ്ധ മുതലുകൾ ലഭിക്കും,നോമ്പ് അനുഷ്ടിക്കുക, നിങ്ങൾ ആരോഗ്യവാനാകും, യാത്ര ചെയ്യുക നിങ്ങൾ സ്വയം പര്യപ്തനാകും.." (മുഅ'ജം അൽ സത്ത് : 8312)

ഹദീസും ദുർബലമായതാണ്.
ഹദീസിൻറെ പരമ്പര ദുർബലമായതാണെന്ന്  ഹാഫിസ് അൽ ഇറാഖി , 'തഖ്‌രീജ് അൽ ഇഹ്യാ' 3/85 പറയുന്നു.

( ഹദീസിൻറെ പരമ്പര ഇപ്രകാരമാണ്.  

സുഹൈൽ ബിൻ അബുസാലിഹിൽ   നിന്ന് സുഹൈർ ബിൻ മുഹമ്മദ് അദ്ദേഹത്തിൽ നിന്ന് മുഹമ്മദ് ബിൻ സുലൈമാൻ)

ഹദീസ് ഉദ്ധരിച്ച ശേഷം ഇമാം ത്വബ്റാനി തന്നെ മുഅ'ജം അൽ ഔസത്തിൽ പറയുന്നു: "സുഹൈർ ബിൻ മുഹമ്മദ്‌ അല്ലാതെ മറ്റാരും തന്നെ  സുഹൈൽ ഇൽ നിന്നും ഹദീസിൽ വാക്കുകൾ ഉദ്ധരിക്കുന്നില്ല."  

സുഹൈർ ബിൻ മുഹമ്മദിൽ നിന്നും ഹദീസ് ഉദ്ധരിക്കുന്നത് ശാമുകാരനായ മുഹമ്മദ്‌ ബിൻ സുലൈമാൻ ആണ്

ഇമാം ബുഖാരി പറയുന്നു: "സുഹൈറിൽ നിന്നും ശാമുകാർ എന്തെങ്കിലും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടെങ്കിൽ അത് ദുർബലമാണ്. ഏതെങ്കിലും ബസ്വറ (ഇറാഖ്)ക്കാരൻ അദ്ദേഹത്തിൽ നിന്നും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടെങ്കിൽ അത് സ്വഹീഹ് ആണ്."

ഇമാം അഹമ്മദ് ബിൻ ഹമ്പൽ () പറയുന്നു:"ശാമുകാരായ നിവേദകരിലൂടെയുള്ള സുഹൈറിൻറെ റിപ്പോർട്ടുകൾ ദുർബലമാണ്."

അബൂ ഹാത്തിം പറയുന്നു:"ശാമിൽ വെച്ച് സുഹൈർ തൻറെ ഓർമ്മയിൽ നിന്നാണ് റിപ്പോർട്ട്‌ (ഹദീസുകൾ) ചെയ്തത്. (പുസ്തകം വായിച്ചു കൊടുത്തതല്ല) അങ്ങിനെ ധാരാളം പിഴവുകൾ വരുത്തി."    (ഇബ്നു ഹജർ അസ്ഖലാനി - 'തഹ്ദീബ് അൽ തഹ്ദീബ്' 3/349)

ഇമാം മുന്ദിരിയും ഇമാം ഹൈത്തമിയും പറയുന്നു:" ഹദീസിൻറെ നിവേദകർ തീർത്തും (തിഖത്ത്) അവിശ്വസ്ഥരാണ്. അതിൽ സുഹൈർ ബിൻ മുഹമ്മദ്‌ ഉൾപ്പെടുന്നു." (അൽ തർഗീബ് വൽ തർഹീബ് 2/38, മജ്മൂ അൽ സവാഇദ്  3/179) 



No comments:

Post a Comment